ജിദ്ദ: ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി. ബുധനാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ഗൾഫ് സ്ട്രീമിന്റെ ഗൾഫ് സ്ട്രീം 400 വിമാനമാണ് എൽ 34 എ5 റൺവേയിൽ നിന്ന് തെന്നിമാറിയത്. 5 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം, അപകട കാരണം എന്താണെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
Post Your Comments