Latest NewsKeralaNews

കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിൽ കമിതാക്കൾ

വിനീഷ് അമ്മാവന്റെ മകളായ രമ്യയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു

നിലമ്പൂർ : കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിൽ കമിതാക്കൾ. നിലമ്പൂർ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പിൽ ചന്ദ്രന്റെയും രജനിയുടെയും മകൻ വിനീഷ് (22), ഗൂഡല്ലൂർ ഓവേലി സീഫോർത്തിലെ ബാലന്റെയും വസന്തയുടെയും മകൾ രമ്യ (22) എന്നിവരെയാണ് റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ വീടിന് 200 മീറ്റർ അകലെയുള്ള റബർ തോട്ടത്തിൽ ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്.

read also: രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക: യുഎഇ പ്രസിഡന്റ്

വിനീഷ് അമ്മാവന്റെ മകളായ രമ്യയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ വിവാഹത്തിന് എതിരുനിൽക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 11ന് വൈകിട്ട് വീട്ടിൽനിന്നു പോയ വിനീഷ് ബെംഗളൂരുവിൽ നഴ്സ് ആയ രമ്യയുമൊത്ത് നിലമ്പൂരെത്തുകയായിരുന്നു.

റബർ മരത്തിൽ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button