Latest NewsIndiaInternational

ഗോതബയ രജപക്സെയുടെ രക്ഷപ്പെടൽ: സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയ്ക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. രജപക്സയെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന ചില ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെ, ഈ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി.

ശ്രീലങ്കൻ ജനതയ്ക്ക് ഒപ്പമാണ് ഇന്ത്യ നിൽക്കുന്നതെന്ന് ഹൈക്കമ്മീഷൻ അറിയിച്ചു. രജപക്സ, സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നുവന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്നലെ കൊളംബോ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും ഭാര്യയെയും എമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു.

Also read: വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം: കണ്ടെത്തലുമായി ജെയിംസ് വെബ് ടെലസ്കോപ്പ്

ഗോതബയയുടെ രാജി ഇന്ന് സ്പീക്കർ രാഷ്ട്രത്തോട് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം, തന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമാക്കാതെ രാജിവെക്കില്ലെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് രജപക്സ രാജ്യം വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button