വിതുര: മകനോടൊപ്പം യാത്ര ചെയ്യവേ വീട്ടമ്മ ബൈക്കിൽ നിന്നു വീണ് മരിച്ചു. തൊളിക്കോട് തുരുത്തി പാലകോണിൽ നാല് സെന്റ് കോളനിയിൽ സുലോചന (58) യാണ് മരിച്ചത്.
മകനോടൊപ്പം ക്ഷേത്ര ദർശനത്തിനായി ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം നടന്നത്. തിരുവനന്തപുരം മ്യൂസിയം റോഡിൽ വച്ച് സാരി ബൈക്കിൽ കുടുങ്ങി റോഡിൽ വീണ സുലോചന, ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: ബേബി. മക്കൾ: മഞ്ജു, അഞ്ചു, സുരേഷ്.
Post Your Comments