KottayamLatest NewsKeralaNattuvarthaNews

ഓ​​​ട്ടോ​​​റി​​​ക്ഷ സ്കൂ​​​ട്ട​​​റി​​ൽ ഇ​​​ടി​​​ച്ച ശേഷം​​ ബ​​​ജി​​​ക്ക​​​ട​​​യി​​​ലേ​​​ക്കു പാ​​​ഞ്ഞു​​​ക​​​യ​​​റി

സ്കൂ​​​ട്ട​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ച തൃ​​​ക്കൊ​​​ടി​​​ത്താ​​​നം മം​​​ഗ​​​ല​​​ത്ത് സ​​​ച്ചി​​​ൻ ജേ​​​ക്ക​​​ബി (23)നും, ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ ബേബിക്കുമാണ് ​​​പ​​​രി​​​ക്കേ​​​റ്റത്

ക​​​റു​​​ക​​​ച്ചാ​​​ൽ: അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ഓ​​​ട്ടോ​​​റി​​​ക്ഷ, സ്കൂ​​​ട്ട​​​ർ യാ​​​ത്ര​​​ക്കാര​​​നെ ഇ​​​ടി​​​ച്ച​​ശേ​​​ഷം ബ​​​ജി​​​ക്ക​​​ട​​​യി​​​ലേ​​​ക്കു പാ​​​ഞ്ഞു​​​ക​​​യ​​​റിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ക​​​റു​​​ക​​​ച്ചാ​​​ൽ സ്റ്റാ​​​ൻ​​​ഡി​​​ലെ ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ ബം​​​ഗ്ലാം​​​കു​​​ന്ന് ബേ​​​ബി​​​യു​​​ടെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​ട്ട​​​ത്. സ്കൂ​​​ട്ട​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ച തൃ​​​ക്കൊ​​​ടി​​​ത്താ​​​നം മം​​​ഗ​​​ല​​​ത്ത് സ​​​ച്ചി​​​ൻ ജേ​​​ക്ക​​​ബി (23)നും, ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​ർ ബേബിക്കുമാണ് ​​​പ​​​രി​​​ക്കേ​​​റ്റത്.

Read Also : തന്ത്രപ്രധാന കോൺഗ്രസ് യോഗം: പങ്കെടുക്കാതെ രാഹുൽ വിദേശത്തേക്ക്

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.45-ന് ​​​വാ​​​ഴൂ​​​ർ റോ​​​ഡി​​​ൽ എ​​​സ്ബി​​​ഐ​​​ക്ക് എ​​​തി​​​ർ​​​വ​​​ശ​​​ത്താ​​​യി​​​രു​​​ന്നു അപകടം നടന്നത്. ഓ​​​ട്ടോ​​​യി​​​ൽ​​ നി​​​ന്നും റോ​​​ഡി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​ വീ​​​ണ ബേ​​​ബി​​​യു​​​ടെ കാ​​​ലി​​​ലൂ​​​ടെ പി​​​ൻ​​​ഭാ​​​ഗ​​​ത്തെ ട​​​യ​​​ർ​​ ക​​​യ​​​റി​​​യി​​​റ​​​ങ്ങി. സ​​​ച്ചി​​​ൻ ക​​​റു​​​ക​​​ച്ചാ​​​ലി​​​ൽ​​ നി​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കുമ്പോ​​​ൾ പി​​​ന്നാ​​​ലെ വ​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും വാ​​​ഹ​​​ന​​​ത്തി​​​ൽ ​​നി​​​ന്നും തെ​​​റി​​​ച്ചു റോ​​​ഡി​​​ൽ വീ​​​ണു. ഇ​​​തോ​​​ടെ സ്കൂ​​​ട്ട​​​ർ ഓ​​​ട്ടോ​​​യു​​​ടെ അ​​​ടി​​​യി​​​ലാ​​​യി. തു​​​ട​​​ർ​​​ന്ന്, ഓ​​​ട്ടോ​​​റി​​​ക്ഷ എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള ബ​​​ജി​​​ക്ക​​​ട​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​രി​​​ക്കേ​​​റ്റവരെ നാ​​​ട്ടു​​​കാ​​​ർ ചേ​​​ർ​​​ന്ന് ക​​​റു​​​ക​​​ച്ചാ​​​ൽ എ​​​ൻ​​​എ​​​സ്എ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ക​​​റു​​​ക​​​ച്ചാ​​​ൽ പൊ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടികൾ സ്വീ​​​ക​​​രി​​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button