തിരുവനന്തപുരം: അശോകസ്തംഭ വിവാദത്തില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാര്‍ലമെന്റില്‍ സ്ഥാപിച്ച അശോകസ്തംഭം രൂപകല്‍പ്പന ചെയ്തത് വിദഗ്ധരാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് അശോകസ്തംഭം എങ്ങനെയായിരിക്കണമെന്ന് പറയാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also: കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിൽ കമിതാക്കൾ
‘ഒരു കെട്ടിടം നിര്‍മ്മിച്ചാല്‍ അതിന്റെ രൂപകല്പന സംബന്ധിച്ച് പല അഭിപ്രായങ്ങള്‍ ഉയരും. എല്ലാവര്ക്കും അതിനോട് യോജിക്കാന്‍ കഴിയണമെന്നില്ല. അത് സര്‍വസാധാരണമാണ്. എല്ലാവരുടെയും കാഴ്ചപ്പാടുകളെ മാനിക്കുന്നു. എന്നാല്‍, ഇത്തരം രൂപകല്പനകള് തയ്യാറാക്കായിത് വിദഗ്ധരാണെന്ന് നാം ഓര്‍ക്കണം. സാധാരണക്കാരനായ തന്നെപോലൊരാള്ക്ക് ഒരിക്കലും അശോകസ്തംഭത്തിന്റെ രൂപകല്പനയെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ല’, ഗവര്‍ണര്‍ വ്യക്തമാക്കി.
അശോകസ്തംഭം രാജ്യത്ത് വലിയ ചര്‍ച്ചയായതോടെ ശില്പി സുനില്‍ ദിയോര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫോട്ടോ പകര്‍ത്തിയ ക്യാമറയുടെ ആംഗിളില്‍ വന്ന വ്യത്യാസമാണ് സ്തംഭത്തിലെ സിംഹത്തിന്റെ മുഖഭാവം വ്യത്യസ്തമായി കാണാന്‍ കാരണം. ചിത്രം താഴെ നിന്ന് പകര്‍ത്തിയതിനാല്‍ മുഖത്തെ വികാരങ്ങള്‍ വന്യമായി തോന്നുകയും വായ വലുതായി കാണപ്പെടുകയും ചെയ്തുവെന്നും ദിയോര്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങള്‍ക്ക് രൗദ്ര ഭാവമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അശോക സ്തംഭത്തിന്റെ ശില്പികളില് ഒരാള്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയത്.
Post Your Comments