News

‘ഗോത ഗോ ഹോം’: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപിൽ പ്രതിഷേധം ശക്തം

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരെ, മാലിദ്വീപിൽ വ്യാപക പ്രതിഷേധം. ശ്രീലങ്കയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഗോതബായ രാജപക്‌സെയെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗോതബായ രാജപക്‌സെയെ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്, ‘ഗോത ഗോ ഹോം’ എന്ന മുദ്രാവാക്യവുമായി, മാലിദ്വീപ് പ്രസിഡന്റിന്റെ വസതിക്ക് സമീപം പ്രദേശവാസികളും ശ്രീലങ്കൻ പ്രവാസികളും പ്രതിഷേധം ശക്തമാക്കി.

രാജപക്‌സെയ്‌ക്കെതിരായ പ്രതിഷേധത്തിനിടയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധക്കാർ ഇരച്ചുകയറിയിരുന്നു. തുടർന്ന്, ബുധനാഴ്ച രാജിവെക്കുമെന്ന് രാജപക്‌സെ പ്രഖ്യാപിച്ചു. എന്നാൽ, രാജി നൽകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് 71 കാരനായ ഗോതബായ, ഭാര്യയ്ക്കും രണ്ട് അംഗരക്ഷകർക്കും ഒപ്പം ശ്രീലങ്കയിൽ നിന്നും മാലിദ്വീപിലേക്ക് പലായനം ചെയ്യുകയായിരുന്നു.

പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെ : മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി

ഗോതബായ രാജപക്‌സെ നാടുവിട്ടതിനെ തുടർന്ന്, പ്രതിഷേധക്കാർ വീണ്ടും തെരുവിലിറങ്ങി. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ ഓഫീസ് വളപ്പിന് പുറത്ത് തടിച്ചുകൂടി.

ആളുകൾ ബാരിക്കേഡുകളും സുരക്ഷാ മതിലുകളും തകർത്തതോടെ പ്രതിഷേധം അക്രമാസക്തമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്‌തു.

റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ

പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന്, ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ, സൈന്യത്തിനും പോലീസിനും വിശാലമായ അധികാരം നൽകുന്ന അടിയന്തരാവസ്ഥ ഏർപ്പെടുത്തി. കൊളംബോ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യയിൽ, അടിയന്തര കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button