KeralaNattuvarthaLatest NewsNews

‘കേരളം താലിബാനിസത്തിലേക്കോ?: ആർ.എസ്.എസ് വേദിയിൽ സി.പി.ഐ നേതാവും

പാലക്കാട്: മറ്റ് രാഷ്ട്രീയ നേതാക്കൾ ആർ.എസ്. എസ് വേദിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കെ.എൻ.എ ഖാദറിനും വി.ഡി സതീശനും കെ.കെ ഷൈലജക്കും ശേഷം, ഈ വിവാദത്തിലിപ്പോൾ പെട്ടിരിക്കുന്നത് സി.പി.ഐ സാംസ്കാരിക സംഘടനാ സെക്രട്ടറി എ.പി അഹമ്മദ് ആണ്. പട്ടാമ്പിയില്‍ നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്.

കേരളം താലിബാനിസത്തിലേക്കോ എന്ന പേരിൽ ഹിന്ദു ഐക്യവേദി പട്ടാമ്പിയിൽ സംഘടിപ്പിച്ച സെമിനാറിൽ അഹമ്മദും പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. യുവകലാ സാഹിത്യ സംസ്ഥാന സെക്രട്ടറിയായ എ.പി അഹമ്മദിന്റെ പ്രവർത്തിയിൽ പാർട്ടി നടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആര്‍എസ്എസ് പരിപാടിയില്‍ അല്ല അഹമ്മദ് പങ്കെടുത്തതെന്ന് പാർട്ടി വിശദീകരിക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍, കെ.പി. ശശികല തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സി.പി.ഐ വ്യക്തമാക്കുന്നു. സംവാദത്തിന് രാഷ്ട്രീയമില്ലെന്നായിരുന്നു അഹമ്മദിന്റെ പ്രതികരണം. പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അഹമ്മദ് പറഞ്ഞു.

ലീഗ് നേതാവ് കെ.എന്‍.എ ഖാദർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സി.പി.എം നേതാവ് കെ.കെ ശൈലജ എന്നിവർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് നേരത്തേ വിവാദമായിരുന്നു. ഇതിനിടെയാണ് എ.പി അഹമ്മദ് ഹിന്ദു ഐക്യ വേദി പരിപാടിയിൽ വിഷയാവതാരകനായി എത്തിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, കുരുക്ഷേത്ര ചീഫ് എഡിറ്റർ സുരേന്ദ്രൻ തുടങ്ങിയ സംഘ്പരിവാർ പ്രമുഖർ സെമിനാറിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button