Latest NewsNewsInternationalGulfQatar

ബലിപെരുന്നാൾ അവധി: ഖത്തറിൽ ബാങ്കുകളുടെ പ്രവർത്തനം പുന:രാരംഭിച്ചു

ദോഹ: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം ഖത്തറിൽ ബാങ്കുകളുടെ പ്രവർത്തനം പുന:രാരംഭിച്ചു. 3 ദിവസത്തെ അവധിക്ക് ശേഷമാണ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം പുന:രാരംഭിച്ചിരിക്കുന്നത്. അതേസമയം, അവധി ദിനങ്ങളിലും എല്ലാ ബാങ്കുകളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ചെക്ക് കൺവേർഷൻ (ഇസിസി) സേവനങ്ങൾ നൽകിയിരുന്നു.

Read Also: യോഗി ആദിത്യനാഥിനൊപ്പം ടി.എൻ പ്രതാപൻ: യു.പിയിൽ ചെന്നാൽ ഇങ്ങനെ വിനീയ വിധേയനായി നിൽക്കുമെന്ന് പരിഹാസം

രാജ്യത്തെ ബാങ്കുകളിൽ വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പണം കൈമാറ്റ സൗകര്യമൊരുക്കണമെന്ന് നേരത്തെ, ഖത്തർ നിർദ്ദേശം നൽകിയിരുന്നു. പ്രാദേശിക തലത്തിലുള്ള ട്രാൻസ്ഫർ സേവനങ്ങൾ ലഭ്യമാക്കാനാണ് ഖത്തർ നിർദ്ദേശിച്ചിരുന്നത്.

ഖത്തർ സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വാരാന്ത്യം ഉൾപ്പെടെ ആഴ്ചയിലുടനീളം പ്രാദേശിക തലത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

Read Also: പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെ : മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button