മാഞ്ചസ്റ്റര്‍: തങ്ങളുടെ പുതിയ താരങ്ങളെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. എര്‍ലിംഗ് ഹാളണ്ട്, ജൂലിയന്‍ അല്‍വാരസ്, ഗോള്‍കീപ്പര്‍ മൊറേനോ എന്നിവരെയാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സിറ്റിയില്‍ ഹാളണ്ട് ഒമ്പതാം നമ്പര്‍ ജഴ്‌സിയിലും അല്‍വാരസ് 19-ാം നമ്പര്‍ ജഴ്‌സിയിലുമാണ് കളിക്കുക.
നേരത്തെ, ലീഡ്‌സ് യുണൈറ്റഡിന്റെ താരമായിരുന്ന, കാല്‍വിന്‍ ഫിലിപ്സിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. ആറുവര്‍ഷത്തേക്കാണ് കാല്‍വിന്‍ ഫിലിപ്സുമായുള്ള കരാര്‍. ലീഡ്സിനായി 235 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മിഡ്ഫീല്‍ഡറാണ് ഫിലിപ്സ്. എര്‍ലിംഗ് ഹാലന്‍ഡിനും സ്റ്റെഫാന്‍ ഒര്‍ട്ടേഗയ്ക്കും ശേഷം സമ്മറില്‍ സിറ്റി സ്വന്തമാക്കുന്ന താരമാണ് കാല്‍വിന്‍ ഫിലിപ്സ്.
അല്‍വാരസും ഹാളണ്ടും വന്നതോടെ ഗബ്രിയില്‍ ജെസ്യൂസ് സിറ്റി വിട്ടിരുന്നു. അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്. 2017ല്‍ സിറ്റിയിലെത്തിയ ജെസ്യൂസ്, ക്ലബ്ബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം, ബാഴ്‌സിലോണയുമായി ചെല്‍സി നായകന്‍ സീസര്‍ അസ്പലിക്വേറ്റ കരാറിലെത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Also:- തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക!
ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ചെല്‍സിക്കായി 474 മത്സരങ്ങള്‍ കളിച്ച അസ്പലിക്വേറ്റ 2019 മുതലാണ് ചെല്‍സിയുടെ നായകനാവുന്നത്. നേരത്തെ, ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസിയും ഡെന്മാര്‍ക്ക് ഡിഫന്‍ഡര്‍ ആന്ദ്രേയാസ് ക്രിസ്റ്റെൻസനും ബാഴ്സലോണയില്‍ എത്തിയിരുന്നു. 2026 വരെയാണ് കരാര്‍.
Welcome ?#ManCity pic.twitter.com/gvOVniS24r
— Manchester City (@ManCity) July 10, 2022
Post Your Comments