Latest NewsKeralaNews

‘ശ്രദ്ധേയരായ സഖാക്കൾ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു’: കൊച്ചി മേയറുടെ വിവാഹാശംസ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും തമ്മിലുള്ള വിവാഹം സെപ്റ്റംബർ നാലിന് നടക്കും. ഇരുവർക്കും ആശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചി മേയർ എം അനിൽ കുമാർ. കേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കൾ ആണ് ഇരുവരും എന്ന് അദ്ദേഹം പറയുന്നു. രണ്ട് പേർക്കും കൊച്ചി നഗരത്തിന്റെ ആശംസകൾ എന്നുമാണ് മേയർ എം അനിൽ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്.

‘തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും പ്രതിശ്രുത വരൻ സച്ചിൻ ദേവും ഇന്ന് ഒരുമിച്ച് കാണാൻ വന്നിരുന്നു. വിവാഹവും റിസപ്ഷനും ക്ഷണിക്കാനാണ് വന്നത്. സെപ്റ്റംബർ 4 നാണ് വിവാഹം. വിവാഹം എകെജി ഹാളിലും, ബാലുശ്ശേരി എംഎൽഎ എന്ന നിലയിൽ രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട് റിസപ്ഷന് സച്ചിൻ ദേവും ക്ഷണിച്ചു. കേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കൾ. അവർ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു. കൊച്ചി നഗരത്തിന്റെ ആശംസകൾ’, അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, മാർച്ച് 6നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. എ.കെ.ജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാർത്തകൾ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button