KeralaLatest NewsNews

മേയര്‍-യദു തര്‍ക്കം: സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സാക്ഷി മൊഴി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് കയര്‍ത്ത സംഭവത്തില്‍ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്ക് തിരിച്ചടി. സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ബസിലെ യാത്രക്കാരാണ് മൊഴി നല്‍കിയത്.

Read Also: ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി; മരണസംഖ്യ 2000 കടന്നു, വലിയ ദുരന്തത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍

എംഎല്‍എ ബസില്‍ കയറിയത് കണ്ടക്ടര്‍ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് തടസപ്പെട്ടതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് സച്ചിന്‍ ദേവ് ബസില്‍ കയറിയതും രേഖപ്പെടുത്തിയത്. ഇതും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസിന്റെ ഫുട്‌ബോര്‍ഡിലാണ് താന്‍ കയറിയതെന്നും അകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നുമുള്ള എംഎല്‍എയുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിലെ സംഭവങ്ങള്‍ പൊലീസ് ഇന്ന് പുനരാവിഷ്‌കരിച്ചു. ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഡമ്മി പരീക്ഷണം. പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെയാണ് ബസും കാറുമോടിച്ച് പരിശോധന നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button