Latest NewsNewsBusiness

സ്ത്രീ ശാക്തീകരണം: മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം

വിവിധ പ്രവർത്തനങ്ങളിലൂടെ കുടുംബ വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക ഉന്നമനം കൈവരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം

സ്ത്രീ ശാക്തീകരണത്തിലൂടെ വനിതാ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ മൈക്രോ ഫിനാൻസ് വിഭാഗമാണ് സ്ത്രീകൾക്കായി വായ്പ പദ്ധതി ആരംഭിച്ചിട്ടുള്ളത്. കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസഡറായ മഞ്ജു വാര്യർ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

വിവിധ പ്രവർത്തനങ്ങളിലൂടെ കുടുംബ വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക ഉന്നമനം കൈവരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മഹിളാ വ്യാപാർ യോജനയിലൂടെ 60,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെയാണ് സ്ത്രീകൾക്ക് വായ്പ ലഭ്യമാക്കുന്നത്. കെഎൽഎം ആക്സിവയുടെ 100 ബ്രാഞ്ച് മുഖാന്തരമാണ് വായ്പ ലഭ്യമാക്കുക. കൂടാതെ, ഈ സാമ്പത്തിക വർഷം 500 കോടി രൂപയുടെ വായ്പയാണ് നൽകാൻ ലക്ഷ്യമിടുന്നത്.

Also Read: ഇനി കുറഞ്ഞ ചിലവിൽ റബ്ബർ പാലിന്റെ ഗുണനിലവാരം പരിശോധിക്കാം, പുതുക്കിയ നിരക്ക് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button