Latest NewsNewsIndia

ബിജെപി നേതാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം

ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മതമൗലികവാദികള്‍ക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കന്ദരാജുവും സജീവമായി പങ്കെടുത്തിരുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവിന് നേരെ മതമൗലികവാദികളുടെ ആക്രമണം. ബിജെപി ശിവമോഗ വാര്‍ഡ് പ്രസിഡന്റ് കന്ദരാജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജീവ് ഗാന്ധി കോളനിയില്‍വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് സംസാരിക്കുന്നതിനിടെയാണ് കന്ദരാജുവിന് നേരെ ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘം അദ്ദേഹത്തെ അടിച്ച് വീഴ്ത്തുകയായിരുന്നു. രാജീവ് ഗാന്ധി കോളനിയിലുള്ളവര്‍ തന്നെയാണ് കന്ദരാജുവിനെ ആക്രമിച്ചത് എന്നാണ് വിവരം.

Read Also: വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി : 16 കാരി റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ബജ്രംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മതമൗലികവാദികള്‍ക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കന്ദരാജുവും സജീവമായി പങ്കെടുത്തിരുന്നു. ഇതിലുള്ള പകയാണ് ആക്രമണം എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കോട്ടേ പോലീസ് കേസ് എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button