രാജ്യത്ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുന്നു. ഓഹരി വിപണി നഷ്ടം നേരിടുമ്പോഴും മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻ തോതിലാണ് നിക്ഷേപം എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഏപ്രിൽ മുതൽ ജൂൺ മാസങ്ങളിൽ ഏകദേശം 51 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ് പുതുതായി ചേർത്തത്. ഇത് നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടിനോടുള്ള പ്രിയം സൂചിപ്പിക്കുന്നു.
ജനുവരി- മാർച്ച് പാദത്തിൽ ഏകദേശം 93 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ് മ്യൂച്വൽ ഫണ്ടിലേക്ക് പുതുതായി ചേർക്കപ്പെട്ടത്. കൂടാതെ, 3.2 കോടി പുതിയ അക്കൗണ്ടുകളാണ് 12 മാസത്തിനിടെ ചേർക്കപ്പെട്ടത്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ പ്രകാരം, മൊത്തം മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം 13.46 കോടിയാണ്. നിലവിൽ, മ്യൂച്വൽ ഫണ്ട് സംബന്ധിച്ച അവബോധം ഉയർന്നിട്ടുണ്ട്. അതേസമയം, ഡിജിറ്റലായി പണം നിക്ഷേപിക്കാവുന്ന മാർഗ്ഗങ്ങൾ വർദ്ധിച്ചതോടെ, കൂടുതൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായിട്ടുണ്ട്.
ഇന്ത്യയിൽ 43 മ്യൂച്വൽ ഫണ്ട് ഹൗസുകളാണ് ഉള്ളത്. 2021 മെയ് മാസത്തിലാണ് നിക്ഷേപക അക്കൗണ്ടുകൾ 10 കോടി കവിഞ്ഞത്.
Post Your Comments