ദുബായ്: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബായിൽ റിപ്പോർട്ട് ചെയ്തത് 9 അപകടങ്ങൾ. കഴിഞ്ഞ നാലു ദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളിലായി രണ്ടു പേർ മരണപ്പെട്ടതായും ദുബായ് പോലീസ് വ്യക്തമാക്കി. എട്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് അനുവദിച്ച നാലു ദിവസത്തെ പൊതു അവധിക്കിടെയാണ് അപകടങ്ങൾ നടന്നത്. ജൂലൈ 8 മുതൽ 11 വരെയുള്ള തീയതികളിലായിരുന്നു യുഎഇയിൽ അവധി നൽകിയിരുന്നത്.
വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. അതേസമയം, ബലിപെരുന്നാൾ അവധി സമയത്ത് ദുബായ് പോലീസിന് 50,748 അടിയന്തര ഫോൺ കോളുകളാണ് ലഭിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസ് സ്ഥാപിക്കണം: ഉത്തരവ് പുറത്തിറക്കി യുഎഇ പ്രസിഡന്റ്
Post Your Comments