UAELatest NewsNewsInternationalGulf

സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസ് സ്ഥാപിക്കണം: ഉത്തരവ് പുറത്തിറക്കി യുഎഇ പ്രസിഡന്റ്

ദുബായ്: സിറ്റിസൺസ് ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഓഫീസ് സ്ഥാപിക്കണമെന്ന് ഉത്തരവ് പുറത്തിറക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: കാലാനുസൃതമായി ആയുർവേദത്തെ ആധുനീകരിച്ച വ്യക്തിയാണ് ഡോ. പി.കെ വാരിയർ: ഗവർണർ

ഓഫീസിന്റെ ആസ്ഥാനം അബുദാബിയിലായിരിക്കുമെന്നും മന്ത്രിയുടെ വിവേചനാധികാരത്തിൽ രാജ്യത്തിനകത്തും പുറത്തും ശാഖകൾ സ്ഥാപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എമിറാത്തികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സമൂഹത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളും സംരംഭങ്ങളും നയങ്ങളും ആവിഷക്കരിക്കുകയാണ് ഓഫീസിന്റെ ലക്ഷ്യം. ഓഫീസിന്റെ ഡയറക്ടറായി അണ്ടർ സെക്രട്ടറി റാങ്കിലുള്ള സെയ്ഫ് അലി സെയ്ഫ് അൽ ഖുബൈസിയെ യുഎഇ പ്രസിഡന്റ് നിയമിക്കുകയും ചെയ്തു.

Read Also: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button