KeralaLatest NewsNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച പതിനൊന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Read Also: രണ്ട് വയസ്സുകാരന്റെ മൃതദേഹവുമായി എട്ട് വയസ്സുള്ള സഹോദരൻ മണിക്കൂറുകളോളം തെരുവിൽ: കരളലിയിക്കുന്ന കാഴ്ച

കേരളം-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം 14 വരെ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ചിലയവസരങ്ങളിൽ ഇത് 65 കി.മി ആയി മാറാനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

കേരളതീരത്ത് നാളെ തിങ്കളാഴ്ച്ച രാത്രി 11.30 വരെ 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.

Read Also: ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button