Latest NewsKeralaNews

ആർ.എസ്.എസ് ബന്ധത്തിൽ വി.ഡി സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നതെന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ്

കൊച്ചി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും എത്ര നാള്‍ സതീശന്‍ ഒളിച്ചോടും. ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന സതീശന്‍ എന്തിന് അവരുടെ പരിപാടികളില്‍ പോയി. പലര്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഒരു നാള്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങള്‍ ഓരോന്നായി പുറത്ത് വരുകയാണ്. ചിത്രങ്ങള്‍ സഹിതം പുറത്ത് വന്നതിനാല്‍ നിഷേധിക്കാനാകില്ലെന്നും കെ.വി തോമസ് പ്രതികരിച്ചു.

വി.ഡി സീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്ററും ഹിന്ദുഐക്യ വേദി നേതാവ് ആര്‍.വി ബാബുവും കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 2013 മാര്‍ച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയില്‍ പങ്കെടുക്കുന്നതാണ് ചിത്രം. സതീശന്‍ ഇപ്പോള്‍ ആര്‍ക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദന്‍ മാസ്റ്റര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button