UAELatest NewsNewsInternationalGulf

പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി

അബുദാബി: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് അബുദാബി മുൻസിപ്പാലിറ്റി. വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അബുദാബി മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആരംഭിച്ചു.

Read Also: 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്

ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും പക്ഷികളെ വേനൽച്ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. പക്ഷികൾക്കായി സുരക്ഷിതമായ സ്ഥലങ്ങൾ, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിന് ബേർഡ് വാട്ടറിംഗ് ആൻഡ് നെസ്റ്റ് ബിൽഡിംഗ് സംരംഭം ആരംഭിച്ചതായി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

പുതിയ സംരംഭത്തിലൂടെ നഗരത്തിലെ പൊതുപാർക്കുകളിലും മറ്റും പക്ഷിക്കൂടുകൾ, പക്ഷികൾക്കായുള്ള തീറ്റ കേന്ദ്രങ്ങൾ എന്നിവ നഗരസഭ സ്ഥാപിക്കും.

Read Also: ‘നിങ്ങൾ കെട്ടിടം പണിയുകയല്ല, ചരിത്രം സൃഷ്ടിക്കുകയാണ്’: പാർലമെന്റ് മന്ദിരത്തിലെ തൊഴിലാളികളോട് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button