സിമ്പോസിയം സ്പിരിറ്റിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ‘ബുഷ് റം’ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. കരിമ്പിൻ നീരിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ബുഷ് റംമിന് അന്താരാഷ്ട്ര വിപണിയിൽ വൻ ജനപ്രീതിയാണ് ഉള്ളത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമ്പോസിയം സ്പിരിറ്റ് ജെയിംസ് ഹെയ്മാൻ, ജസ്റ്റിൻ ഷോർ, ജെയിംസ് മെക്ഡൊണാൾഡ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. റിപ്പോർട്ടുകൾ പ്രകാരം, ബുഷ് റം യുകെയിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വിതരണം ചെയ്യില്ല. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോണിക്ക അൽകോബേവ് ലിമിറ്റഡ് മുഖാന്തരമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.
Also Read: ശക്തമായ മഴ: ഒമാനിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു
മോണിക്ക അൽകോബേവ് ലിമിറ്റഡ് നിരവധി ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജോസ് ക്യൂർവോ, ടെമ്പിൾ ടൺ റൈ വിസ്കി, റുട്ടിനി വൈൻസ് തുടങ്ങിയ ബ്രാൻഡുകളെ മോണിക്ക അൽകോബേവാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.
ഗ്രീൻ എനർജി ഉപയോഗിച്ചാണ് ബുഷ് റം നിർമ്മിച്ചിട്ടുള്ളത്. കൂടാതെ, റം ഉൽപ്പാദനത്തിനുള്ള 95 ശതമാനം അസംസ്കൃത വസ്തുക്കളും ശേഖരിക്കുന്നത് റീസൈക്കിൾ ചെയ്തെടുത്ത കരിമ്പിൽ നിന്നാണ്.
Post Your Comments