Latest NewsNewsIndiaBusiness

സിറ്റി യൂണിയൻ ബാങ്ക്: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു

സിറ്റി യൂണിയൻ ബാങ്കിന്റെ എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്കായി ലൈഫ് ഇൻഷുറൻസ്, വെൽനസ് സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തും

സിറ്റി യൂണിയൻ ബാങ്കുമായി കൈകോർക്കാൻ ഒരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്. ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉറപ്പുവരുത്താനാണ് ഇരു കമ്പനികളും ധാരണയിൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പദ്ധതി നടപ്പാക്കുന്നതോടെ സിറ്റി യൂണിയൻ ബാങ്കിന്റെ എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്കായി ലൈഫ് ഇൻഷുറൻസ്, വെൽനസ് സേവനങ്ങൾ എന്നിവ ഉറപ്പുവരുത്തും.

പുതിയ സേവനങ്ങൾ നിലവിൽ വരുന്നതോടെ, ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും. മൊബൈൽ ഫസ്റ്റ് സൊല്യൂഷനുകളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ പിന്തുണയുള്ള സേവനങ്ങൾ ആസ്വദിക്കാനും ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.

Also Read: കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും

ടേം ഇൻഷുറൻസ്, വിപണി അനുബന്ധ സമ്പാദ്യ പദ്ധതികൾ, പെൻഷൻ പദ്ധതികൾ, ക്രിറ്റിക്കൽ ഇൽനസ് ഹോസ്പിറ്റലൈസേഷൻ പരിരക്ഷ തുടങ്ങിയ സേവനങ്ങളാണ് സിറ്റി യൂണിയൻ ബാങ്കിന്റെ എല്ലാ ശാഖകളിലും ഉറപ്പുവരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button