ഫർദർ പബ്ലിക് ഓഫറിംഗിന് തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി സ്റ്റീൽ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (എഫ്പിഒ). ജൂലൈ 12 മുതലാണ് എഫ്പിഒ ആരംഭിക്കുന്നത്. എഫ്പിഒ മുഖാന്തരം ഏകദേശം 600 കോടി രൂപ വരെ ഫണ്ട് സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്വിറ്റി റൂട്ട് വഴിയായിരിക്കും പ്രധാനമായും ഫണ്ട് സമാഹരണം നടത്തുക.
ഇക്വിറ്റി ഓഹരികളെ വിഭജിച്ചു കൊണ്ടാണ് ഇത്തവണ വിൽപ്പന നടത്തുന്നത്. കമ്പനിയുടെ സബ് ഡിവിഷൻ ഇക്വിറ്റി ഓഹരികൾ 10 രൂപ മുഖവിലയിൽ നിന്ന് ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളായാണ് വിഭജനം നടത്തുന്നത്.
ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന സെക്യൂരിറ്റികളും കൺവേർട്ടിബിൾ, നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളും ഇഷ്യൂ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് 600 കോടി രൂപയുടെ മൂലധനം സമാഹരിക്കുന്നത്.
Post Your Comments