കനത്ത വെല്ലുവിളികൾക്കിടയിലും ഫോളോ- ഓൺ പബ്ലിക് ഓഫർ നടത്താനൊരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പ് എന്റർപ്രൈസസ് പ്രഖ്യാപിച്ച തുകയിൽ ഷെഡ്യൂൾ അനുസരിച്ച് തന്നെ എഫ്പിഒ തുടരുന്നതാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ആടിയുലയുകയായിരുന്നു. ബാങ്കർമാരും നിക്ഷേപകരും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും എഫ്‌പിഒയിൽ പൂർണ വിശ്വാസമുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
20,000 കോടി രൂപയുടെ ധനസമാഹരണമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ ധനസമാഹരണം വിജയകരമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്പിഒ ആയി മാറുന്നതാണ്. നിലവിൽ, ഓഹരികളുടെ ഇഷ്യൂ വില 3,112 രൂപയാണ്. 2020- ൽ യെസ് ബാങ്കാണ് എഫ്പിഒയിലൂടെ ഏറ്റവും ഉയർന്ന തുക നേടിയത്. 15,000 കോടി രൂപയുടെ ധനസമാഹരണമാണ് യെസ് ബാങ്ക് നടത്തിയത്.
Also Read: ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം
Post Your Comments