ഓഹരി വിപണിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഫോളോ ഓൺ പബ്ലിക് ഓഫറിലൂടെയാണ് പണം സമ്പാദിക്കുക. 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എഫ്പിഒ ജനുവരി 27- ന് ആരംഭിച്ച് 31- ന് അവസാനിക്കുന്നതാണ്. ഓഹരി ഒന്നിന് 3,112- 3,276 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
എഫ്പിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും ഹരിത ഹൈഡ്രജൻ പദ്ധതികൾ, എയർപോർട്ടുകൾ, ഗ്രീൻഫീൽഡ് എക്സ്പ്രസ് തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് വിനിയോഗിക്കുക. ഏകദേശം 10,869 കോടി രൂപയാണ് ഇതിനായി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി വരുന്ന തുകയായ 4,165 കോടി രൂപ സബ്സിഡിയറികളായ അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്പോർട്ട്, മുദ്ര സോളാർ എന്നിവയുടെ കടങ്ങൾ വീട്ടാനും ഉപയോഗിക്കും. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിനായി 5,000 കോടി ഡോളറാണ് നിക്ഷേപിക്കുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഹൈഡ്രജൻ ഉൽപ്പാദനം വ്യാപിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
Also Read: മോദി സർക്കാർ 8 വർഷമായി നൽകിയ സഹായം എത്രയെന്ന് ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ
Post Your Comments