Latest NewsIndia

ബിജെപിയിൽ ചേർന്നാൽ ലഭിക്കുക 40 കോടി: ഓഫർ വെളിപ്പെടുത്തി ഗോവൻ കോൺഗ്രസ് നേതാവ്

പനാജി: ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നാൽ ലഭിക്കുന്ന ഓഫറുകൾ വെളിപ്പെടുത്തി ഗോവയിലെ കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് മേധാവി ഗിരീഷ് ചോടാൻകറാണ് പാർട്ടി മാറുന്നതിന് ഓഫർ ചെയ്ത പ്രതിഫലം വെളിപ്പെടുത്തിയത്.

ബിജെപിയിൽ ചേർന്നാൽ ഓരോ എംഎൽഎയ്ക്കും ഓഫർ ലഭിച്ചത് 40 കോടി രൂപ വീതമാണെന്ന് ഗിരീഷ് വെളിപ്പെടുത്തി. ഗോവയിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പിളർപ്പ് നടക്കുമെന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ. കോൺഗ്രസിലെ ചുരുങ്ങിയത് ആറ് എംഎൽഎമാരാണ് ബിജെപിയിൽ ചേരാൻ തയ്യാറെടുത്ത് നിൽക്കുന്നത്.

Also read: ‘മടുത്തു..’ : ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

ഓഫർ ലഭിച്ച ചില എംഎൽഎമാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗിരീഷ് പറഞ്ഞു. ബിജെപിക്ക് വേണ്ടി എംഎൽഎമാരെ സമീപിക്കുന്നതും ഫോണിൽ വിളിക്കുന്നതും കൽക്കരി മാഫിയയും സംസ്ഥാനത്തെ പ്രമുഖ വ്യവസായികളുമാണ്. എന്നാൽ, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button