Latest NewsKeralaCinemaMollywoodNewsEntertainment

‘മിസ് ചെയ്യുന്നു’: ഗോപി സുന്ദറിനെ ചേർത്തുനിർത്തി അമൃത, ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും ഗോപി സുന്ദറും. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ അമൃതയ്ക്ക് ഏറെ ആരാധകരുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് അമൃത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്താണ് തങ്ങള്‍ ഒരുമിച്ച വിവരം ഗോപിയും അമൃതയും ആരാധകരെ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും ഈ വാര്‍ത്ത പങ്കുവച്ചത്.

ഇപ്പോഴിതാ, ഗോപി സുന്ദറിനെ മിസ് ചെയ്യുകയാണെന്ന് അമൃത. ഗോപി സുന്ദറുമൊത്തുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അമൃതയുടെ പരിഭവം പറച്ചിൽ. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ആരാധകർ അമൃതയോട് പറയുന്നത്. ഇരുവര്‍ക്കുമെതിരെ നിരന്തരം സൈബര്‍ ആക്രമണമുണ്ടായിരുന്നു. എന്നാല്‍, അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് അമൃതയും ഗോപി സുന്ദറും.

ഇതിനിടെ വിമർശകരും രംഗത്തുണ്ട്. ജീവിതം ഒരു ഷോ ആക്കരുത് നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇങ്ങനെ പരസ്യമാക്കേണ്ട കാര്യമുണ്ടോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. മുന്‍പേ ഉള്ള രണ്ടു പേരുടെയും കൂടെ ഉള്ള ഫോട്ടോ കയ്യില്‍ ഉണ്ട്, ഇതൊക്കെ വെറും ഷോ ആണെന്ന് അറിയാം… അത് ഇങ്ങനെ വിളിച്ചു പറയണ്ട ആവിശ്യം ഇല്ല, എന്നിങ്ങനെയാണ് സദാചാരക്കാരുടെ പ്രതികരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button