Latest NewsNewsTechnology

ട്വിറ്റർ: പ്രതിദിനം നീക്കം ചെയ്യുന്നത് 10 ലക്ഷം സ്പാം അക്കൗണ്ടുകൾ, പുതിയ കണക്കുകൾ ഇങ്ങനെ

വ്യാജ വാർത്ത, തട്ടിപ്പ് സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സ്പാം അക്കൗണ്ടുകൾ

സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം ഏകദേശം 10 ലക്ഷം സ്പാം അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കം ചെയ്യുന്നത്. കൂടാതെ, വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ബോട്ടുകളെക്കുറിച്ചും കമ്പനി കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സേവനങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നതാണ് സ്പാം അക്കൗണ്ടുകൾ. ഉപഭോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യ ദാതാക്കൾ പരസ്യം നൽകുക. എന്നാൽ, സ്പാം അക്കൗണ്ടുകൾ നിലനിൽക്കുമ്പോൾ പരസ്യം വേണ്ടത്ര ഗുണം ചെയ്യില്ല. ഇത് സോഷ്യൽ മീഡിയ അക്കൗണ്ടുകളെ വൻ തോതിൽ ബാധിക്കുകയും ചെയ്യും.

Also Read: ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍: ഒത്തുചേരലിന്റെ ആഘോഷത്തില്‍ വിശ്വാസികൾ

വ്യാജ വാർത്ത, തട്ടിപ്പ് സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സ്പാം അക്കൗണ്ടുകൾ. ഇത്തരം സ്പാം അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ എളുപ്പത്തിൽ പ്രചരിപ്പിക്കാൻ കഴിയും. കൂടാതെ, വിവിധ സോഫ്റ്റ്‌വെയറുകളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാണ് ബോട്ട് അക്കൗണ്ടുകൾ. അതേസമയം, എല്ലാ ഓട്ടോമാറ്റിക് ബോട്ട് അക്കൗണ്ടുകൾ അപകടകരമല്ലെന്ന് ട്വിറ്റർ വ്യക്തമാക്കുന്നുണ്ട്. ഇവ വാർത്തകൾ അയക്കാനും, കാലാവസ്ഥ അപ്ഡേറ്റുകൾ നൽകാനും സഹായിക്കാറുണ്ട്. സ്പാം അക്കൗണ്ടുകളുടെ പേരിൽ ഇലോൺ മസ്കുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റർ പുതിയ കണക്കുകൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button