KeralaLatest NewsNewsIndia

പ്രവാചക നിന്ദ: ‘ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം’ – വിമർശിച്ച് പാളയം ഇമാം

തിരുവനന്തപുരം: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദമായ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ ചോദ്യം ചെയ്തുവെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്‍റെ വിശ്വാസം തകർക്കാനാവില്ല. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതിൽ വശംവദരാകരുത്. ഇത്തരക്കാരുടെ ലക്ഷ്യം രാഷ്ട്രീയ ലാഭം കൊയ്യൽ ആണ്. ഉദയ്പൂർ കൊലപാതകം ദുരൂഹവും അവ്യക്തവും ആണ്. രാഷ്ടീയമായും അവ്യക്തത ആണ്. ഇത്തരം കൊലപാതകകങ്ങൾ പ്രവാചക സ്നേഹമല്ല. യഥാർത്ഥ കുറ്റവാളികൾ പുറത്തുവരണം. സുപ്രീം കോടതിയിൽ നിന്ന് നീതിപൂർവമായ വിധി ഉണ്ടാവണം. രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോൾ പടച്ചവനിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകണം’, അദ്ദേഹം പറഞ്ഞു.

പെരുന്നാൾ സന്ദേശം നൽകവേയാണ് അദ്ദേഹം പ്രവാചക നിന്ദയിൽ പ്രതികരിച്ചത്. പ്രതികാരമല്ല, ഉന്നതമായ സഹനത്തിന്‍റെ പ്രവാചക സ്നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും, രാജ്യത്ത് മുസ്ലിങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും അദ്ദേഹം വിമർശിച്ചു. ഗ്യാൻ വ്യാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം. നമ്മുടെ നാടിന് ഉന്നതമായ മതസൗഹാർദ പാരമ്പര്യം ഉണ്ട്. മഹാന്മാർ ഏത് മതത്തിൽപ്പെട്ടവർ ആയാലും ബഹുമാനിക്കപ്പെടണം. നിന്ദിക്കരുത്. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുന്നതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button