കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക പ്രസിഡന്റായാണ് ചുമതലയേറ്റത്. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വര്‍ഷം അധികാരത്തിലിരിക്കാം.
അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടര്‍ന്നതോടെയാണ് പ്രസിഡന്റ് ഗോതബയ ഔദ്യോഗിക വസതിയില്‍ നിന്ന് ഒളിച്ചോടിയത്. ആംബുലന്‍സില്‍ രക്ഷപ്പെട്ട ഗോതബയ സൈനിക ആസ്ഥാനത്ത് എത്തിയെന്നും കപ്പലില്‍ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ട്. ഗോതബയ വെള്ളിയാഴ്ച രാത്രിതന്നെ വീടുവിട്ടോടുകയായിരുന്നു. പിന്നാലെ ബുധനാഴ്ച രാജിവയ്ക്കാമെന്ന് രാത്രിയോടെ സ്പീക്കറെ അറിയിക്കുകയും ചെയ്തു. അതേസമയം,
അടുത്ത വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ പ്രക്ഷോഭകരോട് അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം അടിയന്തരമായി പാര്‍ലമെന്റ് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം വൈകുന്നേരത്തോടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും രാജി പ്രഖ്യാപിച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനപ്രകാരമാണ് രാജി. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടായിരിക്കും.
അതേസമയം, ശ്രീലങ്കന്‍ പ്രക്ഷോഭത്തില്‍ തത്കാലം ഇടപെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ശ്രീലങ്കയില്‍ മാനുഷിക സഹായം ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments