ന്യൂഡല്‍ഹി: കാളി ദേവിയുടെ അനുഗ്രഹം ഭാരതം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വം നിലനില്‍ക്കുന്നത് കാളി ദേവിയുടെ അനുഗ്രഹം കൊണ്ടാണെന്നും ദേവിക്ക് പ്രാര്‍ത്ഥന അര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലനാവുകയാണ താനെന്നും അദ്ദേഹം പറഞ്ഞു.
Rad Also:സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർച്ച : റിപ്പർ സുരേന്ദ്രൻ അറസ്റ്റിൽ
രാമകൃഷ്ണ മഠത്തിന്റെ 15-ാമത് അധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനാനന്ദയുടെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും കാളി ഭക്തരായിരുന്നു. കാളി ദര്‍ശനങ്ങളിലൂന്നിയാണ് ഐതിഹാസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്വാമി വിവേകാനന്ദന്‍ പോലും മുന്നോട്ട് പോയത്. സ്വാമി വിവേകാനന്ദന്‍ അത്യുന്നതങ്ങളില്‍ നില്‍ക്കുന്ന വ്യക്തിയാണ്. പക്ഷേ കാളി ദേവിയോടുള്ള ഭക്തിയില്‍ അദ്ദേഹം ഒരു കുട്ടിയെപ്പോലെയായിരുന്നു. അത്തരം അചഞ്ചലമായ വിശ്വാസം സ്വാമി ആത്മസ്ഥാനാനന്ദയിലും ഉണ്ടായിരുന്നു. ഭാരതത്തിനെപ്പോഴും കാളി ദേവിയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. ആ ആധ്യാത്മിക ഊര്‍ജത്തിലാണ് ലോകനന്മ ലക്ഷ്യമാക്കി ഭാരതം മുന്നോട്ട് പോകുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
കാളി ദേവിയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ വിവാദം കനക്കുന്നതിനിടെയാണ് കാളി ദേവിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ പുകഴ്ത്തി രംഗത്തെത്തി. ‘
Post Your Comments