തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന് (65) ആണ് കൊല്ലപ്പെട്ടത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. കരള്‍ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന് എന്നും പോലീസ് പറയുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കഴക്കൂട്ടത്ത് മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരുന്ന ഭുവനചന്ദ്രന്റെ അടുത്തേക്ക് ആക്രിപെറുക്കുന്നയാൾ എത്തുകയായിരുന്നു. ഇയാൾ ഗൃഹനാഥൻ നിൽക്കുന്നതിന് സമീപത്തായി തുപ്പിയെന്നും ഇത് ചോദ്യം ചെയ്ത ഭുവനചന്ദ്രനെ ആക്രി പെറുക്കുന്നയാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവശേഷം ഓടി രക്ഷപ്പെട്ട കൊലപാതകിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments