എഡ്‍ജ്‍ബാസ്റ്റണ്‍: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്പോള്‍ 298 ഫോറുകളുണ്ടായിരുന്ന രോഹിത് മൂന്ന് ബൗണ്ടറികളോടെ തന്‍റെ സമ്പാദ്യം 301 ഫോറുകളാക്കി.
അയർലന്‍ഡിന്‍റെ പോള്‍ സ്റ്റിർലിംഗ് മാത്രമാണ് രോഹിത്തിന് മുന്നിലുള്ള താരം. സ്റ്റിർലിംഗിന് 325 ബൗണ്ടറികളാണുള്ളത്. അതേസമയം, 300 ഫോറുകള്‍ തികയ്ക്കാനുള്ള അവസരം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി പാഴാക്കി. രോഹിത്തിനൊപ്പം 298 ഫോറുകളുമായി കളത്തിലെത്തിയ കോഹ്ലി ഒരു റണ്‍ മാത്രമെടുത്ത് കൂടാരം കയറി.
രാജ്യാന്തര ടി20യില്‍ കൂടുതല്‍ ഫോറുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കോഹ്ലി. 287 ബൗണ്ടറികളുമായി ന്യൂസിലന്‍ഡ് ഓപ്പണർ മാർട്ടിന്‍ ഗുപ്റ്റിലാണ് നാലാം സ്ഥാനത്ത്. അതേസമയം, ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്.
Read Also:- ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ..!
ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നൽകിയത്. രോഹിത് ശർമ 20 പന്തില്‍ 31 റൺസും, റിഷഭ് പന്ത് 15 പന്തില്‍ 26 റൺസും നേടി.
Post Your Comments