ErnakulamNattuvarthaLatest NewsKeralaNews

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യെടുത്തു : മധ്യവയസ്​കൻ പൊലീസ് പിടിയിൽ

കോ​ത​മം​ഗ​ലം ത​ങ്ക​ളം മാ​ളി​യേ​ലി​ൽ വീ​ട്ടി​ൽ ജോ​സ് സ്ക​റി​യ​യെ​യാ​ണ്​ (43) പൊലീസ് പിടികൂടിയത്

മൂ​വാ​റ്റു​പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം ത​ങ്ക​ളം മാ​ളി​യേ​ലി​ൽ വീ​ട്ടി​ൽ ജോ​സ് സ്ക​റി​യ​യെ​യാ​ണ്​ (43) പൊലീസ് പിടികൂടിയത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ​നി​ന്നാ​ണ് ഇ​യാ​ൾ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം കൈ​പ്പ​റ്റി​യ​ത്. വ്യ​ത്യ​സ്ത വി​ലാ​സ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ജോ​സി​ന് ചാ​വ​ക്കാ​ട്, പാ​ലാ, വെ​ള്ള​ത്തൂ​വ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി നീന്തൽക്കുളത്തിൽ ചാടി പ്രക്ഷോഭകർ: വീഡിയോ

ക​ഴി​ഞ്ഞ മാ​സം കോ​ട്ട​യ​ത്ത് ജ​യി​ലി​ൽ ​നി​ന്ന്​ ഇ​റ​ങ്ങി​യ ഇ​യാ​ൾ വീ​ണ്ടും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സ​ജീ​വിന്റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button