
കൊല്ലം: കൊല്ലത്ത് യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുനലൂർ മണിയാർ സ്വദേശി മഞ്ജു(35)ആണ് മരിച്ചത്. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. മണികണ്ഠനെ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. മണികണ്ഠന്റെ കൈയിലെ ഞരമ്പുകൾ മുറിച്ച നിലയിലാണ്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
Read Also : നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു: ആംനസ്റ്റി ഇന്ത്യക്ക് 51.72 കോടി രൂപ പിഴ ചുമത്തി എൻഫോഴ്സ്മെന്റ്
രണ്ടുപേരും തമ്മിൽ വഴക്ക് പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പൊലീസ് സ്റ്റേഷനിൽ വെച്ച് ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യപാനിയായ ഭർത്താവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി മക്കൾ എവിടെയെന്ന് ചോദിച്ച് മഞ്ജുവിനെ ഉപദ്രവിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ജുവിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments