ബീജിംഗ്: വിട്ടുമാറാത്ത വയറ് വേദനയും മൂത്രത്തില്‍ രക്തം കാണുകയും ചെയ്യുന്നത് സ്ഥിരമായതോടെ, യുവാവ് ആശുപത്രിയിലെത്തി സ്‌കാന്‍ ചെയ്തപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. യൂറിനറി ഇന്‍ഫെക്ഷനാണെന്ന് കരുതിയ യുവാവിന്റെ വയറ്റില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് അണ്ഡാശയവും ഗര്‍ഭപാത്രവുമാണെന്നാണ് റിപ്പോര്‍ട്ട്.
Read Also:ശ്രീലങ്കൻ പ്രക്ഷോഭം രൂക്ഷം: പ്രതിഷേധക്കാർ വസതി കയ്യേറി, പ്രസിഡന്റ് രാജ്പക്സെ രക്ഷപ്പെട്ടു
ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ 33-കാരനായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പരിശോധനാഫലം ആദ്യം യുവാവിന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, തൊട്ടുപിന്നാലെ ക്രോമസോം അനാലിസിസ് പരിശോധനയും ഡോക്ടര്‍മാര്‍ നടത്തി. ജൈവശാസ്ത്രപരമായി ജന്മനാ ഒരു സ്ത്രീയാണ് യുവാവെന്ന് കണ്ടെത്തലിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്.
ഏറെ നാളുകളായി യുവാവിന് വയറുവേദനയുണ്ടായിരുന്നു. ഒരിക്കല്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെട്ടപ്പോള്‍ അടുത്തുള്ള ക്ലിനിക്കിലേക്ക് ചെന്നു. അവിടെയുണ്ടായിരുന്ന ഡോക്ടര്‍ അപ്പെന്‍ഡസൈറ്റസിന് മരുന്ന് കുറിച്ചുനല്‍കി. അതിന് ശേഷവും യുവാവിന് ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഒടുവില്‍ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയെ സമീപിച്ചപ്പോഴാണ് തന്റെ 33-ാം വയസില്‍ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്.
യുവാവിന്റെ ശരീരത്തില്‍ ആരോഗ്യവതിയായ ഒരു സ്ത്രീയ്ക്ക് ആവശ്യമായ എല്ലാ ആന്തരിക അവയവങ്ങളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മൂത്രത്തില്‍ കണ്ടിരുന്ന രക്തത്തിന്റെ സാന്നിധ്യം സ്ത്രീകള്‍ക്ക് പ്രതിമാസം ഉണ്ടാകുന്ന ആര്‍ത്തവം മൂലമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
Post Your Comments