Latest NewsNewsIndiaBusiness

ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ

5.72 കോടി രൂപയാണ് പിഴ ചുമത്തിയത്

രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ആർബിഐ ഫെഡറൽ ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്.

ഇൻഷുറൻസ് ബ്രോക്കിംഗ്/ കോർപ്പറേറ്റ് ഏജൻസി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഫെഡറൽ ബാങ്ക് പാലിച്ചില്ലെന്ന് ആർബിഐ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കെവൈസി മാനദണ്ഡങ്ങളിലും പിഴവ് വരുത്തിയതായി ആർബിഐ ചൂണ്ടിക്കാട്ടി. ഇതിന് 70 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്.

Also Read: ചൈനയുടെ വിമാനം അതിര്‍ത്തികടന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കൂടുതല്‍ നിയമലംഘന നീക്കങ്ങള്‍ പുറത്തുവിട്ട് സൈന്യം

ഇൻഷുറൻസ് ഏജൻസി സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കുള്ള ഒരു പ്രോത്സാഹനവും ഫെഡറൽ ബാങ്ക് നൽകുന്നില്ലെന്ന് ആർബിഐ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, സമയപരിധി നീട്ടി നൽകിയിട്ടും ഉപഭോക്താക്കൾക്ക് യൂണിക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് അനുവദിക്കുന്നതിൽ ഫെഡറൽ ബാങ്കിന് പരാജയമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button