CricketLatest NewsNewsIndiaSports

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പാകിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിച്ചു, വംശീയ പരാമർശം നടത്തി: ഇംഗ്ലണ്ടിൽ ഒരാൾ അറസ്റ്റിൽ

ഇംഗ്ലണ്ട്: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ നാലാം ദിനം (ജൂലൈ 4) സ്റ്റേഡിയത്തിൽ ഇരുന്ന ഇന്ത്യൻ കാണികളോട് ഒരു കൂട്ടം ഇംഗ്ലീഷ് ആരാധകർ മോശമായി പെരുമാറിയ സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ നടപടിയുമായി ബർമിംഗ്ഹാം പോലീസ്. ഇന്ത്യൻ ആരാധകരോട് മോശമായി പെരുമാറിയ ഇംഗ്ലീഷ് ആരാധക ഗ്രൂപ്പിലെ ഒരാളെ ബർമിംഗ്ഹാം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആളെ ചോദ്യം ചെയ്തുവരികയാണ്.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ടീം ഇന്ത്യ കളിച്ചിരുന്നു. അതിൽ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടു. മത്സരത്തിന്റെ നാലാം ദിവസം (ജൂലൈ 4) ഗാലറിയിൽ ഇരുന്ന ഇന്ത്യൻ കാണികളോട് ചില ഇംഗ്ലീഷ് ആരാധകർ മോശമായി പെരുമാറുകയായിരുന്നു. യുവാക്കൾ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുകയും പാകിസ്ഥാനി എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. ഒരു കൂട്ടം ഇംഗ്ലീഷ് ആരാധകർ ഇന്ത്യൻ ആരാധകരെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയ സംഭവം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തുടർന്ന് എഡ്ജ്ബാസ്റ്റൺ അധികൃതരും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) വിഷയം മനസ്സിലാക്കി അന്വേഷണം ആരംഭിച്ചു.

ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്ന ഒരു ട്വീറ്റിൽ, ഇന്ത്യൻ ആരാധകർ എങ്ങനെയാണ് വംശീയ അധിക്ഷേപത്തിന് വിധേയരായതെന്ന് വിവരിക്കുന്നുണ്ട്. തിങ്കളാഴ്‌ച ബർമിംഗ്‌ഹാമിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ വംശീയവും അധിക്ഷേപകരവുമായ പെരുമാറിയ സംഭവത്തിൽ 32 കാരനായ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി ബർമിംഗ്ഹാം പോലീസ് ട്വീറ്റ് ചെയ്തു.

‘ബ്ലോക്ക് 22 എറിക് ഹോളീസിലെ ഇന്ത്യൻ ആരാധകരോട് ഇംഗ്ലണ്ട് പൗരന്മാരുടെ വംശീയ പെരുമാറ്റം. ആളുകൾ ഞങ്ങളെ കറി സി**റ്റ്സ് എന്നും പക്കി ബാസ്****സ് എന്നും വിളിച്ചു. ഞങ്ങൾ അത് വേണ്ടപ്പെട്ടവരെ അറിയിക്കുകയും കുറ്റവാളികളെ 10 തവണയെങ്കിലും ചൂണ്ടി കാണിക്കുകയും ചെയ്തു. പക്ഷേ പ്രതികരണം ഉണ്ടായില്ല. അധികാരികൾ ഞങ്ങളോട് ഞങ്ങളുടെ സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും എന്ന നിലയിൽ ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ഭയപ്പെട്ടിരുന്നു, പക്ഷേ ഞങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ല. ഇന്നത്തെ സമൂഹത്തിൽ ഇത് അസ്വീകാര്യമാണ്’, പരാതിക്കാർ ട്വീറ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button