Latest NewsIndia

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് പെട്രോള്‍ തുടച്ചുനീക്കും: പുതിയ പദ്ധതി വെളിപ്പെടുത്തി നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഇന്ത്യയിൽ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരമായി ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രീന്‍ ഫ്യുവല്‍സിന്റെ ഉപയോഗത്തെക്കുറിച്ചും മഹാരാഷ്ട്രയിലെ അകോലയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ അദ്ദേഹം സംസാരിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്ന് പെട്രോള്‍ തുടച്ചുനീക്കപ്പെടുമെന്നും വാഹനങ്ങള്‍ പൂർണ്ണമായും സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍ തുടങ്ങി ഗ്രീന്‍ ഫ്യുവല്‍സിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും. പകരമായി സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍ തുടങ്ങിയ മറ്റ് ഗ്രീന്‍ ഫ്യുവല്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും ഇനി നിരത്തിലിറങ്ങുക’. കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, നിലവിൽ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉത്പാദിപ്പിക്കുന്ന ജൈവ എത്തനോള്‍ ആണ് രാജ്യത്തെ വാഹനങ്ങളില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ കർഷകർ വളരെ കഴിവുള്ളവരാണ്, പുതിയ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button