ജനീവ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഘാനയിലെ അശാന്റിയിലാണ് 2 കേസുകളും റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിച്ച രണ്ട് രോഗികളും മരണപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിൽ ഒന്നാണ് മാർബർഗ്. വൈറസ് ബാധിക്കുന്ന പത്തിൽ 9 പേരും മരണപ്പെടാൻ സാധ്യതയുണ്ട്. 1967ൽ പശ്ചിമ ജർമനിയിലെ മാർബർഗ് നഗരത്തിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. വാക്സിൻ ലബോറട്ടറികളിൽ ജോലി ചെയ്ത 2പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിലേക്ക് കുരങ്ങുകളിൽ നിന്ന് പനി പകരുകയായിരുന്നു.
മാർവ്, റാവ് എന്നീ രണ്ട് വകഭേദങ്ങളാണ് വൈറസിന് ഉള്ളത്. കടുത്ത പനി, ഛർദ്ദി പേശിവേദന, നാഡീവ്യവസ്ഥയുടെ സ്തംഭനം എന്നിവയാണ് രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്.
Post Your Comments