കോട്ടയം: ജയിൽ ചാടി കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്ന് വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു. തുടർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്.
Read Also: ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി
ജയിൽ ചാടി 18 മണിക്കൂറിനുള്ളിലാണ് പ്രതി അറസ്റ്റിലായത്. ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ട ബിനു മോൻ കോട്ടയം മീനടത്തെ വീടിനു സമീപത്ത് ഇന്ന് വൈകീട്ട് എത്തിയിരുന്നു. ഇവിടെ വെച്ച് നാട്ടുകാരിൽ ചിലർ ബിനുവിനെ തിരിച്ചറിഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. താൻ വീണ്ടും പിടിയിലാകുമെന്ന് മനസിലാക്കിയ ബിനുമോൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
Post Your Comments