ThiruvananthapuramNattuvarthaLatest NewsKeralaNews

‘രാഹുല്‍ ഗാന്ധിയെ പോലെ വി.ഡി. സതീശനും മാപ്പു പറയേണ്ടി വരും’: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ചത് ഗോള്‍വാള്‍ക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സതീശൻ ആര്‍.എസ്.എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം നിയമ നടപടി സ്വീകരിച്ചപ്പോള്‍, ഇനിയും കള്ളം പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധിയെ പോലെ സതീശനും മാപ്പു പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കരുത്താർജ്ജിച്ച് റിയൽ എസ്റ്റേറ്റ് മേഖല, നിക്ഷേപത്തിൽ വൻ വർദ്ധനവ്

‘സി.പി.എമ്മിനൊപ്പം ആര്‍.എസ്.എസും ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ്, എന്നു കാണിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോവില്ല. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശന്‍ ചെയ്യുന്നത്. സംഘവും, പരിവാര്‍ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരാവുകയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.

നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് സതീശന്റെ പ്രസ്താവന: വി.ഡി. സതീശനെതിരെ വി. മുരളീധരൻ

മുൻപ് സംഘപരിവാര്‍ പരിപാടിയില്‍ സംഘ പ്രചാരകന്‍മാര്‍ക്കൊപ്പം വേദി പങ്കിടുകയും സംഘ പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും ചെയ്ത വ്യക്തിയാണ്, വി.ഡി.സതീശനെന്നും ആ സതീശനാണ് കെ.എന്‍.എ ഖാദര്‍ കേസരിയുടെ ചടങ്ങില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എം.എല്‍.എ ആയപ്പോള്‍ ഇല്ലാത്ത അയിത്തം പ്രതിപക്ഷ നേതാവായപ്പോള്‍ എങ്ങനെ ഉണ്ടായെന്ന് സതീശന്‍ വ്യക്തമാക്കണമെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള വെറും തറവേല മാത്രമാണ് സതീശന്‍ നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button