Latest NewsNewsIndiaInternational

പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷം, ന്യൂസ് ചാനലിൽ പാക് പതാക പ്രത്യക്ഷപ്പെട്ടു

ന്യൂഡൽഹി: നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് ഇന്ത്യക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമാകുന്നു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഹാക്കർമാരാണ് സൈബർ ആക്രമണം നടത്തുന്നതെന്ന് അഹമ്മദാബാദ് പോലീസിന്റെ ക്രൈംബ്രാഞ്ച് അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം ഹാക്കർമാരോട് ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ഇവർ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നൂപുർ ശർമയുടെ വ്യക്തിഗത വിവരങ്ങളും ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതേതുടർന്ന്, താനെ പോലീസ്, ആന്ധ്രാ പോലീസ്, അസമിലെ ഒരു വാർത്താ ചാനൽ എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ, ഒരു വാർത്താ ചാനലിന്റെ സംപ്രേക്ഷണത്തിടയിൽ ‘ഹാക്ക് ബൈ ടീം റെവല്യൂഷൻ പി. കെ’ എന്ന് കാണിച്ചുകൊണ്ട് ചാനൽ നിന്ന് പോയിരുന്നു. തുടർന്ന്, ‘റെസ്പെക്ട് ദി ഹോളി പ്രൊഫെറ്റ് ഹസ്രത്ത് മുഹമ്മദ്‌ ‘ എന്നെഴുതി പാക് പതാക പ്രത്യക്ഷപ്പെടുകയും ചെയ്തു.

നൂപുർ ശർമയുടെ വിവാദ പരാമർശത്തെ തുടർന്ന്, വ്യാപക പ്രതിഷേധമാണ് ലോകമെമ്പാടും ഉയരുന്നത്. നിരവധി രാജ്യങ്ങൾ ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. നൂപുർ ശർമയുടെ പ്രസ്താവനയെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ടതിന് ഉദയ്പൂരിൽ ഒരാൾ കൊല്ലപ്പെടുകയും  ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button