Latest NewsKeralaNews

എ​ട്ടാം ക്ലാ​സ് വിദ്യാർത്ഥിയെ ക്ലാ​സ് മു​റി​യി​ൽ അദ്ധ്യാപകൻ ക്രൂ​ര​മാ​യി മർദ്ദി​ച്ച​താ​യി പ​രാ​തി

 

വെ​ഞ്ഞാ​റ​മൂ​ട്: തിരുവനന്തപുരത്ത്‌ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. എ​ട്ടാം ക്ലാ​സ് വിദ്യാർത്ഥിയെ ക്ലാ​സ് മു​റി​യി​ൽ വച്ച് ക്രൂ​ര​മാ​യി മർദ്ദിച്ചതായാണ് പ​രാ​തി. ഇ​തു​ക​ണ്ട് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ സ​ഹ​പാ​ഠി​യാ​യ വിദ്യാർത്ഥിനി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അദ്ധ്യാപ​ക​നെ​തി​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്കൂ​ളി​ലെ താ​ത്കാ​ലി​ക അദ്ധ്യാപ​ക​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക്ലാ​സ് മു​റി​യി​ൽ മ​റ്റു കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ച് അദ്ധ്യാപ​ക​ൻ വി​ദ്യാ​ർ​ത്ഥിയെ ക്രൂ​ര​മാ​യി മ​ർദ്ദിച്ച​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു ക​ണ്ടാ​ണ് സ​ഹ​പാ​ഠി​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഈ ​കു​ട്ടി വീ​ട്ടി​ൽ വി​വ​രം പ​റ​യു​ക​യും കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

പ്രതി കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദിക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും ക്ലാ​സ് മു​റി​യു​ടെ വാ​തി​ൽ ചാ​രി​യാ​ണ് മ​ർ​ദ്ദി​ക്കാ​റു​ള്ള​തെ​ന്നും കു​ട്ടി​ക​ൾ പ​റ​ഞ്ഞ​താ​യി ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ക്ലാ​സ് ടീ​ച്ച​റെ വി​ളി​ച്ചു വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ക്ലാ​സ് ടീ​ച്ച​ർ ആ​ശ്വാ​സ​ക​ര​മാ​യ മ​റു​പ​ടി​യ​ല്ല ന​ൽ​കി​യ​തെ​ന്നും തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നുമാണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പ​റ​യു​ന്നത്.

അ​തേ​സ​മ​യം, മ​ർ​ദ്ദന​മേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ൽ നി​ന്നും ഇ​തു​വ​രെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടി​ല​ല്ലെ​ന്നും ക​ണ്ടു​നി​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി സ്ഥാ​ന​ത്തി​ലാ​ണ് അദ്ധ്യാപ​ക​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും വെ​ഞ്ഞാ​റ​മൂ​ട് സി.​ഐ സൈ​ജു നാ​ഥ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button