ചെന്നൈ: ചെന്നൈ നുങ്കമ്പാക്കത്തുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ചെന്നൈയിലെ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ഒരു മുറി പൂട്ടിയിരുന്നു. താക്കോല്‍ അന്ന് ലണ്ടനില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തിന്റെ കൈവശമായിരുന്നു. ഇപ്പോള്‍ കാര്‍ത്തി ചെന്നൈയിലെ വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ആ മുറി പരിശോധിക്കാനായാണ് ഉദ്യോഗസ്ഥര്‍ വീണ്ടും വീട്ടിലെത്തിയതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also: വൈ.എസ്.ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തു
എന്നാല്‍, തിരച്ചില്‍ നടത്തിയതിന്റെ കാരണം സംബന്ധിച്ച് സിബിഐയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് നേതാവിനെതിരെ ഏറ്റവുമൊടുവില്‍ രജിസ്റ്റര്‍ ചെയ്ത വിസ കോഴ കേസുമായി ബന്ധപ്പെട്ടാണോ അതോ മറ്റ് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാണോ റെയ്ഡ് നടത്തിയതെന്ന വിവരം അജ്ഞാതമാണ്. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ ഓഡിറ്റര്‍ എസ് ഭാസ്‌കര്‍ രാമനെ 2022 മെയ് 17ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments