കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു, പോക്സോ കേസില്‍ പ്രതിയായ ശ്രീജിത്ത് രവി എന്നിവരുടെ കാര്യത്തില്‍ കരുതലോടെ നടപടി സ്വീകരിക്കാന്‍ താര സംഘടനയായ അമ്മ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ട് പേരുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. അതുവരെ ഇവരുടെ കാര്യത്തില്‍ ശ്രദ്ധയോടെ പ്രതികരിക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചെന്നാണ് പുറത്തുവരുന്ന വിവരം.
Read Also: ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചു: ഡോക്ടറുടെ വയറ്റിൽ ആഞ്ഞുചവിട്ടിയ ശേഷം രക്ഷപ്പെട്ട് യുവതി
നേരത്തെ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അമ്മ വാര്‍ഷിക യോഗത്തില്‍ വിജയ് ബാബുവിന്റെ വീഡിയോയായിരുന്നു കാരണം. ഇതേ തുടര്‍ന്ന് ഈ വീഡിയോ സംഘടന നീക്കം ചെയ്തിരുന്നു.
വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന നിലയിലായിരുന്നു വീഡിയോ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചത്. വീഡിയോയെ മോഹന്‍ ലാല്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ വിമര്‍ശിച്ചെന്നാണ് സൂചന. ഈ സംഭവത്തിനൊക്കെ പിന്നാലെയാണ് അമ്മയിലെ മറ്റൊരു അംഗമായ ശ്രീജിത്ത് രവി പോക്സോ കേസില്‍ അറസ്റ്റിലാവുന്നത്. സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത് തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന്, അമ്മ അംഗങ്ങള്‍ വിഷയം ഗൗരവമായാണ് കാണുന്നത്. ഇനി അങ്ങോട്ട് ചേരുന്ന യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്യും. അതേസമയം, നടന്‍ ദിലീപിനോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് വിജയ് ബാബുവിനെതിരെ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഗണേഷ് കുമാറാണ് ആദ്യമായി രംഗത്തെത്തിയത്.
Post Your Comments