മലപ്പുറം: ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നേരെ പീഡന ശ്രമം. പെരിന്തൽമണ്ണയ്ക്കടുത്ത് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഡോക്ടർ നടത്തിയത്. പ്രതി ഡോ. ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 2ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് യുവതി ചികിത്സയ്ക്ക് എത്തിയത്. യുവതിയ്ക്ക് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്‌ഷനെക്കുറിച്ച് ചോദിച്ചറിഞ്ഞ ഡോക്ടർ പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചെന്നും കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റിൽ ആഞ്ഞുചവിട്ടിയ ശേഷം കുതറി ഓടി രക്ഷപ്പെടുകയായിരുന്നു യുവതിയെന്നും പറയുന്നു.
Post Your Comments