KeralaLatest NewsNews

കേന്ദ്ര മാതൃകയിൽ കേരളം? കേരളത്തിന്റെ പത്മ പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ

പുരസ്കാരം ലഭിക്കുന്നവർ പേരിനു മുൻപിൽ അതു ബഹുമതിയായി ചേർക്കരുതെന്നും നിബന്ധനയുണ്ട്.

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കേരള പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പുരസ്കാരങ്ങൾക്കായാണ് നാമനിർദ്ദേശം ലഭിച്ചത്. നാമനിർദേശം ചെയ്യാനുളള മൂന്ന് മാസത്തെ സമയപരിധി ജൂൺ 30നാണ് അവസാനിച്ചത്. ഇവ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രാഥമിക പരിശോധനാ സമിതിക്കു കൈമാറും.

Read Also: ഇ-മാലിന്യ സംസ്‌കരണം: ഇതുവരെ തീർപ്പാക്കിയത് 4000 അപേക്ഷകളെന്ന് ദുബായ് മുൻസിപ്പാലിറ്റി

കല, സാംസ്കാരികം, കായികം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പൊതുജനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കലക്ടർമാർ, വകുപ്പു മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് നാമനിർദ്ദേശം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ കേരള ജ്യോതി ഒരാൾക്കും, കേരള പ്രഭ രണ്ട് പേർക്കും, കേരള ശ്രീ അഞ്ച് പേർക്കും വീതമാണ് നൽകുക. പുരസ്കാര ജേതാക്കൾക്ക് കീർത്തിമുദ്രയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. പുരസ്കാര തുകയുണ്ടാവില്ല. പുരസ്കാരം ലഭിക്കുന്നവർ പേരിനു മുൻപിൽ അതു ബഹുമതിയായി ചേർക്കരുതെന്നും നിബന്ധനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button