KollamLatest NewsKeralaNattuvarthaNews

തെരുവുനായുടെ ആക്രമണം : വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

ഉമ്മന്നൂര്‍ സ്വദേശിയും ലാബ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയുമായ അഞ്ജലി, കുണ്ടറ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ശ്രീജിത്ത് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്

കൊട്ടാരക്കര: തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉമ്മന്നൂര്‍ സ്വദേശിയും ലാബ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയുമായ അഞ്ജലി, കുണ്ടറ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ശ്രീജിത്ത് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് മുന്നിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു ആക്രമണം. അഞ്ജലിയെ കടിച്ച ശേഷം സമീപത്തെ വിദ്യാര്‍ഥിത്ഥിനിയെ നായ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

Read Also : അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകി? അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം, തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്

കടിയേറ്റവരെ പൊലീസുകാരാണ് ജീപ്പിൽ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ജങ്ഷനിലും താലൂക്കാശുപത്രി പരിസരത്തും തെരുവുനായയുടെ ശല്യം രൂക്ഷമാവുകയാണ്. നഗരസഭ നടപ്പാക്കിയ എ.ബി.സി പദ്ധതി നായ് നിയന്ത്രണത്തിന് പര്യാപ്തമല്ലെന്ന പരാതി ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button