ThrissurLatest NewsKeralaNattuvarthaNews

അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല, കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് കാര്യമില്ല: വിവാദ പരിപാടിയെ കുറിച്ച് വിസ്‌ഡം

തൃശൂർ: ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഇസ്ലാമിക സംഘടനയായ ‘വിസ്‌ഡ‌‌’ത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിനെതിരെ രൂക്ഷ വിമർശനം. വിദ്യാർത്ഥികളെ തുണികൊണ്ട് മറതിരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി വിസ്‌ഡം നേതാവ് അബ്‌ദുള്ള ബേസിൽ രംഗത്തെത്തി. സംഘാടകർ ചിലവ് വഹിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച് അവർ മറയോ എന്തുവേണമെങ്കിലും വെക്കുമെന്നും, അതിൽ അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല എന്നതല്ലാതെ കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ജെൻഡർ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തിൽ സംവദിക്കാനാണ് യോഗം നടത്തിയതെന്നാണ് മത പ്രഭാഷകൻ കൂടിയായ അബ്‌ദുള്ള ബേസിലിന്റെ വിശദീകരണം. ആൺ-പെൺ വേർതിരിവുകളുടെ വിഷയത്തിൽ മതത്തിനും ലിബറൽ ആശയങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്‌തതകൾ ഉൾക്കൊള്ളാൻ സാധിക്കാത്തവരോട് സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളുവെന്നും ബേസിൽ പറഞ്ഞു.

Also Read:കാമുകിയെ കുത്തി പരുക്കേൽപ്പിച്ചു: യുവാവ് അറസ്റ്റില്‍

ജെൻഡർ പൊളിറ്റിക്‌‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ സംവാദ പരിപാടിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെള്ള തുണിക്കൊണ്ട് മറച്ച് വേർതിരിച്ചിരുന്നു. ഇതാണ് വിമർശനത്തിന് കാരണമായത്. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണോ ഇത് എന്നും ഇവർ ഇന്ത്യക്ക് തന്നെ അപമാനമാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവിയിലെ ഡോക്ടർമാരിൽ ഇങ്ങനെ ഒരു സമൂഹം ഉണ്ടായി വരുന്നുതോർത്ത് ലജ്ജ തോന്നുന്നുവെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

സംഭവത്തെ വിമർശിച്ച് ഡോ. ഷിംന അസീസ് രംഗത്തെത്തിയിരുന്നു. ഇത്തരം ആശയമൊക്കെ ആമാശയത്തിലേക്ക് തള്ളിത്തരാൻ വന്ന വിവരക്കേടുകളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പരിഹസിച്ച ഷിംന, ഇത്തരം കാര്യങ്ങൾ കേൾക്കാൻ ഇരുന്ന് കൊടുത്ത ഭാവി ഡോക്ടർമാരെ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button